animat

കോട്ടയം. ടൂൺസ് അനിമേഷൻസ്, ഡോക്യുമെന്ററി ഫിലിം മേക്കേഴ്സ് ഫോറം കേരളയുമായി (ഡി.എഫ്.എഫ്.കെ) ചേർന്ന് 13ന് രാവിലെ 9.30 മുതൽ കോട്ടയം പ്രസ് ക്ലബിൽ അനിമേഷൻ, വിഷ്വൽ എഫക്ട് സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. സംവിധായകൻ പ്രദീപ് നായർ ഉദ്ഘാടനം ചെയ്യും. അനിമേഷൻ ഫിലിം മേക്കർ നാഷണൽ ജൂറി മെമ്പർ വിനോദ് എ.എസ് ക്ലാസുകൾ നയിക്കും. ഇതിലൂടെ അനിമേഷനും വിഷ്വൽ എഫക്ട് രംഗത്തെക്കുറിച്ചും അവയുടെ സാദ്ധ്യതകളെക്കുറിച്ചും മനസ്സിലാക്കാനും ടെക്നോപാർക്കിലെ സ്റ്റുഡിയോ സന്ദർശിക്കാനും ടൂൺസ് അനിമേഷന്റെ ഏകദിന ശില്പശാലയിൽ പങ്കെടുക്കുവാനും അവസരം ലഭിക്കുമെന്ന് ടൂൺസ് ആനിമേഷൻ പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.