പാലാ : കേരള കോൺഗ്രസ് (എം) സംസ്ഥാന ഭാരവാഹികൾ ചുമതലകൾ ഏറ്റെടുക്കും മുമ്പായി പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ കെ. എം.മാണിയുടെ കല്ലറയിൽ എത്തി പനിനീർ പുഷ്പചക്രങ്ങൾ സമർപ്പിച്ച് പ്രാർത്ഥന നടത്തി. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ തോമസ് ചാഴികാടൻ എം.പി, മന്ത്രി റോഷി അഗസ്റ്റ്യൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ , ജോബ് മൈക്കിൾ എന്നിവരും മറ്റു സംസ്ഥാന ഭാരവാഹികളും പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ചു.