കടുത്തുരുത്തി : കടുത്തുരുത്തി റീഹാബ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സഹകരണ ആശുപത്രി ഹാളിൽ നടന്ന മാനസികാരോഗ്യ ദിനാചരണത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ നിർവഹിച്ചു. സഹകരണ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.കെ ജോസ് അദ്ധ്യക്ഷത വഹിച്ചു. പാല വിമുക്തി ഡിഅഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ആശ മരിയ പോൾ മുഖ്യ പ്രഭാഷണം നടത്തി. കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ഡോ.രാകേഷ് ജേക്കബ് ചെറിയാൻ, റ്റി. ജോമോൻ തോമസ്, എൽസമ്മ ജോസ് എന്നിവർ പങ്കെടുത്തു.