ഏറ്റുമാനൂർ : കാവാരികുളം കണ്ഠൻ കുമാരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ഏറ്റുമാനൂർ മേഖലാ സമ്മേളനവും കുടുംബസംഗമവും നടന്നു.

ട്രസ്റ്റ് ചെയർമാൻ ചെങ്ങന്നൂർ ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ വി.പി.ജോയി തെള്ളകം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി സാജു കോട്ടയം മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സി.പി.തങ്കച്ചൻ കറുകച്ചാൽ, ഷിബു ഏറ്റുമാനൂർ, സജി പി.സി, ത്രേസ്യാമ്മ, കുഞ്ഞുമോൾ മത്തായി, എം.ജെ.മോഹൻ ,സി.ആർ.ബാബു കറുകച്ചാൽ, ദിലീപ് കോട്ടയം, അനിൽകുമാർ മള്ളൂശ്ശേരി, മനോജ് ഏറ്റുമാനൂർ , ഷൈല സാബു , കെ.പി മാത്യു, മെറീന ബിജു എന്നിവർ പ്രസംഗിച്ചു.