അയ്മനം : അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും പരസ്പരം വായനക്കൂട്ടത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.ഷാജിമോൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ.ഭാനു അദ്ധ്യക്ഷനായി. പരസ്പരം വായനക്കൂട്ടം അസോസിയേറ്റ് എഡിറ്റർ കെ.എൻ.സുലോചനൻ ,സബ് എഡിറ്റർ ഗിരീഷ് പി.ജി. എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്നു നടന്ന കഥ കവിത അരങ്ങ് കവിയും കഥാകാരിയുമായ സഹീറ എം. ഉദ്ഘാടനം ചെയ്തു. ലൈബ്രറി കമ്മറ്റി അംഗം ജി.പ്രസാദ്, പരസ്പരം വായനക്കൂട്ടം അസോസിയേറ്റ് എഡിറ്റർ കെ.കെ.അനിൽ കുമാർ എന്നിവർ മോഡറേറ്റർമാരായി. ജി.രമണി അമ്മാൾ, സുജാത കെ.പിള്ള, ഫാസിൽ അതിരമ്പുഴ, ഡോ.മുഹമ്മദ് സുധീർ, ശിവരാമൻ വാരിശ്ശേരി, മോഹൻദാസ് ഗ്യാലക്‌സി, മായാ ഗോവിന്ദ്, വി.പി.ശാന്തകുമാരി, ലെനിൻ കുമാർ വി.വി, പി.ജി.ഗിരീഷ്, മനോജ് കെ.എൻ എന്നിവർ രചനകൾ അവതരിപ്പിച്ചു.പരസ്പരം വായനക്കൂട്ടം ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട്, ലൈബ്രറി ജോ. സെക്രട്ടറി ഇ.ആർ.അപ്പുക്കുട്ടൻ നായർ എന്നിവർ സംസാരിച്ചു.