
കോട്ടയം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി സ്കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷനുമായി ചേർന്ന് മാനസികാരോഗ്യ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം നടത്തി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു കുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ.ടോണി തോമസ്, പി.കെ ആനന്ദകുട്ടൻ, കോട്ടയം എസ്.എം.ഇ പ്രിൻസിപ്പൽ ഷൈല, പുതുപ്പള്ളി എസ്.എം.ഇ പ്രിൻസിപ്പൽ സുമ എന്നിവർ പ്രസംഗിച്ചു. ലഘുനാടകം, ഫ്ലാഷ്മോബ്, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.