ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ഇത്തിത്താനം 1519-ാം നമ്പർ ശാഖ വനിതാസംഘത്തിന്റെ വാർഷികപൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. വനിതാസംഘം യൂണിയൻ സെക്രട്ടറി രാജമ്മ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് കെ.കെ ചെല്ലപ്പൻ കായലോടി മുഖ്യപ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് പി.ജെ.മനോഹരൻ, സെക്രട്ടറി വി.പി. പ്രദീഷ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി സീജ റെജിമോൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ശോഭന ഷാജി കുളത്തുങ്കൽ (പ്രസിഡന്റ്), സീജ റെജിമോൻ കാട്ടുപറമ്പിൽ (വൈസ് പ്രസിഡന്റ്), പുഷ്പവല്ലി ചന്ദ്രൻ കുളത്തുങ്കൽ (സെക്രട്ടറി), റിനി മനോജ് തകടിയിൽ, സുജ ഗോപി വാഴയിൽ, സുലോചന പ്രകാശൻ കുളത്തുങ്കൽ (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), രമിത ഉല്ലാസ് പുത്തൻപുരയ്ക്കൽ, ശരണ്യ പ്രദീഷ് വല്യപറമ്പിൽ, സാന്ദ്ര ജയപ്രകാശ് പാറപറമ്പിൽ, ബിജി ഷൈലൻ കുളത്തുങ്കൽ, സുഷമ സജിമോൻ കുളത്തുങ്കൽ, ആശ പ്രമോദ് ഇരണ്ടപ്ര, സൗമ്യ രതീഷ് പുതുപ്പറമ്പിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാസംഘം പ്രസിഡന്റ് സുലോചന പ്രകാശൻ, സ്വാഗതവും നിയുക്ത യൂണിറ്റ് പ്രസിഡന്റ് ശോഭന ഷാജി നന്ദിയും പറഞ്ഞു.