ചങ്ങനാശേരി : കുരിശുമൂട്ടിലെ വ്യാപാര സ്ഥാപനത്തിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ വ്യാപാരി വ്യവസായി സമിതി കുരിശുംമൂട് യൂണിറ്റ് കമ്മറ്റി പ്രതിഷേധിച്ചു. ആക്രമണത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേൽക്കുകയും കടയിലെ സാമഗ്രികൾ നശിയ്ക്കുകയും ചെയ്തു. പ്രതിഷേധ യോഗം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജോസഫ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജി. സുരേഷ് ബാബു, സി.സനൽകുമാർ, സെബാസ്റ്റ്യൻ ആന്റണി, പി.കെ ഹരിദാസ്, റോയി ജോസഫ്, എം.കെ ചെറിയാൻ എന്നിവർ പങ്കെടുത്തു.