justin

കോട്ടയം. സ്കൂൾ വിദ്യാർത്ഥിനിയെ വഴി തടഞ്ഞുനിർത്തി ബാഗിൽ പിടിച്ചു വലിച്ച് ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യപ്പെടുത്തിയ വിജയപുരം വടവാതൂർ പുത്തൻപുരയ്ക്കൽ ജസ്റ്റിൻ സാജനെ (20) കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷമായി പെൺകുട്ടിയെ ശല്യപ്പെടുത്താറുണ്ടായിരുന്ന ജസ്റ്റിൻ മണർകാട് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. അടിപിടി, മോഷണം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ യു. ശ്രീജിത്ത്, എസ്.ഐ ജിജി ലൂക്കോസ്, സി.പി.ഒ മാരായ പ്രതീഷ് രാജ്, ജയൻ, വിപിൻ, അജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.