മുണ്ടക്കയം: ആക്രി ശേഖരിക്കാനെത്തിയ വീട്ടിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ. മുണ്ടക്കയം പൈങ്ങനാ ഭാഗത്ത് താമസിക്കുന്ന കുരിശിങ്കൽ ജേക്കബ് മാത്യുവിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ തമിഴ്നാട് തേനി സ്വദേശി മൂർത്തി ചിന്നസ്വാമി (38)നെയാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. വീട്ടിലെത്തി ആക്രിസാധനങ്ങൾ വാങ്ങി ഇതിന്റെ പണം നൽകിയശേഷം വീട്ടുടമയുടെ ശ്രദ്ധതിരിച്ച മൂർത്തി വീടിനുള്ളിൽ കടന്ന് വീട്ടുസാധനങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. വീട്ടുടമയുടെ പരാതിയെ തുടർന്നാണ് കപ്പിലാമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ തിടനാട്, വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകളുള്ളതായി പൊലീസ് അറിയിച്ചു. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.