job-michel

കുറിച്ചി. ലോക കാഴ്ച ദിനാചരണത്തിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പും സമ്മേളനവും നടന്നു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വൈസ് പ്രസിഡ​ന്റ് ഷീലമ്മ ജോസഫ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജാത സുശീലൻ, പ്രശാന്ത് മനന്താനം, സുമ എബി, പ്രീതാകുമാരി, ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ.എൻ.പ്രിയ, സൊസൈറ്റി ഡയറക്ടർ ഫാ.അഗസ്റ്റിൻ ബിനോയ്‌ മേച്ചേരിൽ, ഡോ.കെ.ജി.സുരേഷ്, ജില്ലാ ഒഫ്റ്റാൽമിക് കോ ഓർഡിനേറ്റർ പ്രീതി എ സലാം, ഡോ. ജയന്തി സജീവ് തുടങ്ങിയവർ പങ്കെടുത്തു.