
ചിറക്കടവ്. മൃഗസംരക്ഷണ വകുപ്പിന്റെ ആട് സാറ്റലൈറ്റ് പദ്ധതിക്ക് ചിറക്കടവ് പഞ്ചായത്തിൽ അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവ് അഞ്ച് പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും വാങ്ങുകയും 100 ചതുരശ്ര അടിയെങ്കിലും തറ വിസ്തീർണ്ണമുള്ള കൂട് ഉൾപ്പടെയുള്ള അനുബന്ധ പദ്ധതിപ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്ന മുറയ്ക്ക് പരമാവധി 25000 രൂപ വരെ ധനസഹായം ലഭിക്കും. താത്പര്യമുള്ളവർ നിർദ്ദിഷ്ട അപേക്ഷാ ഫോറം പൂരിപ്പിച്ച് ആധാർകാർഡ്, റേഷൻ കാർഡ്, ആട് വളർത്തൽ പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കെിൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയുമായി മൂലേപ്ലാവ് മൃഗാശുപത്രിയിൽ നൽകണമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ.ഡെന്നീസ് തോമസ് അറിയിച്ചു. 15ന് ഒന്നുവരെയാണ് സ്വീകരിക്കുന്നത്.