
പൊൻകുന്നം. ഇടത്തംപറമ്പ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ സാംസ്‌കാരിക സമ്മേളനം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ എൻ.ടി.ശോഭന, ഷാക്കി സജീവ്, സുമേഷ് ആൻഡ്രൂസ്, പൊലീസ് ഇൻസ്‌പെക്ടർ എൻ.രാജേഷ്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, കെ.കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. പി.ടി.അദ്വൈത, ആൻ റിയ ജോസ് എന്നിവർക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച ടി.ജി.സത്യപാൽ, ബിപിൻ ചന്ദ്രൻ, വി.സി.അനിൽ, പി.സി.രവീന്ദ്രൻ, എം.ജി.മോഹൻദാസ്, ഏലി കൊച്ചുകുട്ടി, മേരി ടി.മണക്കാട്ട്, കെ.കെ.അനിത എന്നിവരെ ആദരിച്ചു.