
വൈക്കം. വൈക്കം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും വൈക്കപ്രയാർ ജീവനിലയം മാനസിക പുനരധിവാസ കേന്ദ്രവും ചേർന്ന് ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. ജീവനിലയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി പി.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറി തോമസ് പി.ഒ. ഉദ്ഘാടനം ചെയ്തു. പാനൽ ലോയർ അഡ്വ.രമണൻ കടമ്പറ സമൂഹവും മാനസികാരോഗ്യവും എന്ന വിഷയം അവതരിപ്പിച്ചു. കൗൺസിലർ എം.പി. ജോസഫ്, പാരാ ലീഗൽ വോളന്റിയർ പി.സുശീല എന്നിവർ പ്രസംഗിച്ചു. അന്തേവാസികൾക്ക് കൗൺസിലിംഗ് നൽകി. മധുര പലഹാര വിതരണവും വിവിധ കലാപരിപാടികളും ഇതോടൊപ്പം നടത്തി.