drug

വൈക്കം. വൈക്കം എക്‌സൈസ് ഓഫീസും ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയും ടി.വി.പുരം പഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസ് കമ്മ​റ്റിയും ചേർന്ന് ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥശാലാ ഹാളിൽ കൂടിയ യോഗം വാർഡ് മെമ്പർ സിനി ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് സിവിൽ ഓഫീസർ മാരായ മഹാദേവൻ എം.എസ്, ഉണ്ണികൃഷ്ണൻ കെ.പി എന്നിവർ ക്ലാസ് നയിച്ചു. ലൈബ്രേറിയൻ സുലഭ സുജയ്, എ.ഡി.എസ് മെമ്പർ മഞ്ചു ഷിബു എന്നിവർ പ്രസംഗിച്ചു