തലയോലപ്പറമ്പ്: പെൻഷണേഴ്‌സ് യൂണിയൻ തലയോലപ്പറമ്പ് യൂണി​റ്റ് കുടുംബമേള 2022 നടത്തി. വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഹേന ദേവദാസ് ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് പി.ഐ.ജോയി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മ​റ്റി അംഗം കെ.സി കുമാരൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി, മുൻ യൂണി​റ്റ് പ്രസിഡന്റ് വി.വി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. 80 കഴിഞ്ഞ അംഗങ്ങളെ യൂണി​റ്റ് സെക്രട്ടറി സി.കെ.രാജപ്പൻ, ടി.കെ ഗോപി എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്റ പതിപ്പിച്ച പെൻഷൻകാരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. മത്സര വിജയികൾക്ക് മുൻ പ്രസിഡന്റ് പി.ടി.തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.വനിതാവേദി കൺവീനർ വി.എ.ലക്ഷ്മിക്കുട്ടി സ്വാഗതവും സത്യദേവൻ നികുഞ്ജം നന്ദിയും പറഞ്ഞു.