വൈക്കം : ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വൈക്കം ശ്രീമഹാദേവ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എറണാകുളം ബ്ലഡ് ബാങ്കിന്റെയും റെഡ് ക്രോസ് സൊസൈ​റ്റിയുടെയും സഹകരണത്തോടെ മാനസികാരോഗ്യ സെമിനാറും രക്തദാനക്യാമ്പും സംഘടിപ്പിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. നിതിയ പി.കെ അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ കോ ഓഡിനേ​റ്റർ ഡോ.പി.കെ സലിം മുഖ്യപ്രഭാഷണം നടത്തി. മാനേജർ മായ.ബി, പ്രോഗ്രാം ഓഫീസർ ബിച്ചു.എസ് നായർ, പി.സോമൻ പിള്ള, ടോണി കടവൻ, ശ്യാമ ജി നായർ, മധു തുടങ്ങിയവർ സംസാരിച്ചു. നൂറിൽപ്പരം വിദ്യാർത്ഥികൾ രക്തദാനം നടത്തിയതായി സൂപ്രണ്ട് എം.എസ്.ശ്രീജ അറിയിച്ചു.