വൈക്കം: എൻ.ഇ ബാലറാം സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'മലയാള ഭാഷയും നവോത്ഥാനവും' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. മൂത്തേടത്തുകാവ് എസ്.എൻ എൽ.പി സ്‌കൂൾ അങ്കണത്തിൽ നടത്തിയ പരിപാടിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. പഠനകേന്ദ്രം പ്രസിഡന്റ് എം.എസ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലയാളഭാഷാ പണ്ഡിതൻ എം.എ കൃഷ്ണൻകുട്ടി നായർക്ക് ജന്മനാടിന്റെ ആദരം ഗീതാ നസീർ നൽകി. ലീനമ്മ ഉദയകുമാർ, എം.ഡി.ബാബുരാജ്, പി.പ്രദീപ്, ഡി.രഞ്ജിത്ത്കുമാർ, എസ്.ബിജു, ബി.സദാനന്ദൻ, ജീനാ തോമസ് എന്നിവർ പ്രസംഗിച്ചു.