harish

കോട്ടയം. മീശ നോവലിനെ തുടർന്ന് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടപ്പോൾ വിഷമം തോന്നിയെന്ന് വയലാർ അവാർഡ് ജേതാവ് എസ്.ഹരീഷ്. എന്നാൽ വിവാദങ്ങൾക്ക് ഇന്ന് ചെവികൊടുക്കാറില്ലെന്നും പുരസ്കാര നേട്ടത്തിൽ സന്തോഷമുണ്ടെന്നും കോട്ടയം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.

വിവാദങ്ങൾ താത്കാലികം
ഏറെ വിവാദമായ പശ്ചാത്തലത്തിൽ നേരത്തെ നോവൽ പിൻവലിച്ചിരുന്നു. പിന്നീട് അത് പുസ്തകമായി പുറത്തിറങ്ങി. വിവാദങ്ങൾ താത്കാലികം മാത്രമാണ്.

ഗൗരവമായ ചർച്ചകളില്ല.
വിവാദം കാരണം പുസ്തകം കൂടുതൽ വിറ്റുപോയിട്ടുണ്ടാവും. എന്നാൽ ​ഗൗരവമായ ചർച്ചകൾ കുറവാണ്. എഴുത്തും ചർച്ചകളും തുടരും. എതിരഭിപ്രായങ്ങളോട് എതിർപ്പില്ല.

ഭാഷയോടുള്ള വിമർശനം.
എ​ന്റെ ചുറ്റുപാടിൽ നിന്നുള്ള, ഞാൻ പരിചയപ്പെട്ട ആളുകളാണ് കഥാപാത്രങ്ങളായി മാറുന്നത്. ഫിക്ഷനോടൊപ്പം സ്വന്തം അനുഭവങ്ങളും ചേരുന്നതാണ് എഴുത്തുരീതി.

എഴുതുന്നത് ശ്രദ്ധയോടെ.
കഥയായാലും നോവലായാലും കൂടുതൽ ശ്രദ്ധിച്ചാണ് എഴുതുന്നത്. മീശയിൽ വിവാദമായ ഭാ​ഗം മാറ്റണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആ​ഗ​സ്റ്റ് 17 എഴുതിയത് ചരിത്രം പഠിച്ചിട്ടാണ്.

സ്വാതന്ത്ര്യം, ഭാഷ.
എഴുത്തുകാരുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് ശരിയല്ല. ഭരണകൂടത്തി​ന്റെ ഭാ​ഗത്തുനിന്ന് ചരിത്രത്തെ മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ വ്യാപകമാണ്.

സിനിമയിലെ എഴുത്ത്.
ഷൂട്ടിങ് സൈറ്റിൽ ആവശ്യമായ കുറിപ്പുകളാണ് തിരക്കഥ. സിനിമയിൽ വരുന്നത് സംവിധായക​ന്റെ അഭിപ്രായമാണ്.