ചങ്ങനാശേരി: എസ്.എസ്.എൽ.സി, പ്ലസ്ടു (കേരള,സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കീം) പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ചങ്ങനാശേരി നോർത്ത് 3489 നമ്പർ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ പുരസ്‌കാരം നൽകും. ജനറൽ വിഭാഗത്തിന് 80 ശതമാനവും എസ്.സി, എസ്.ടി വിഭാഗത്തിന് 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം.അപേക്ഷകൾ 31ന് വൈകുന്നേരം 5ന് മുൻപായി ബാങ്ക് എച്ച്.ഓയിലോ ബ്രാഞ്ചിലോ എത്തിക്കണം.