കോട്ടയം: കേരള ​സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സാംസ്കാരിക - വനിതാ വേദികളുടെ ആഭിമുഖ്യത്തിൽ ജില്ലാ സെമിനാർ നടന്നു. ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ നടന്ന സെമിനാറിൽ ജില്ലാ പ്രസിഡ​ന്റ് ജോസഫ് മൈലാടി അദ്ധ്യക്ഷത വഹിച്ചു. സർവവിജ്ഞാനകോശം ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യജീവിതത്തിലെ വർത്തമാനകാല വെല്ലുവിളികൾ എന്ന വിഷയത്തിലായിരുന്നു സെമിനാർ. സംസ്ഥാന വൈസ് പ്രസിഡ​ന്റ് ടി.ജെ ഏബ്രഹാം, ജില്ലാ സെക്രട്ടറി പ്രൊഫ കെ. സദാശിവൻ നായർ തുടങ്ങിയവർ പങ്കെടുത്തു. വി.ജി ശിവദാസ് സ്വാ​ഗതവും എസ്.സുഷമ നന്ദിയും പറഞ്ഞു.