
കോട്ടയം. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെയും വിജയപുരം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെമ്പോല, കൊല്ലക്കൊമ്പ് എസ്.സി കോളനികളിൽ നിന്നുള്ള നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു. ആയുർവേദത്തിലൂടെ ആരോഗ്യ സംരക്ഷണം, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി, വൈസ് പ്രസിഡന്റ് രജനി സന്തോഷ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ സുരേഷ് ബാബു, കുര്യൻ വർക്കി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു മറ്റത്തിൽ, ലിബി ജോർജ്ജ് ഫിലിപ്പ്, മാന്നാനം ആയുർവേദ ആശുപത്രി ഡോക്ടർമാർ, കുടുംബശ്രീ,ആശാ അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.