കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ കീഴൂട്ട് ക്ഷേത്രമായ മാഞ്ഞൂർ തെക്കുംഭാഗം ഭഗവതി ക്ഷേത്രത്തിൽ ബ്രാഹ്മണിപാട്ട് മഹോത്സവം 14ന് ആരംഭിക്കും. ബ്രാഹ്മണിപാട്ട് മഹോത്സവത്തിനായുള്ള ദേവിയുടെ സിംഹവാഹനം, തിരുവാഭരണം, മുത്തുക്കുടകൾ മുതലായവ 13ന് വൈകിട്ട് 4ന് ക്ഷേത്രാചാരങ്ങളോടെ സ്വർണ്ണധ്വജ ചുവട്ടിൽ മാഞ്ഞൂർ ക്ഷേത്രം പ്രതിനിധികൾക്ക് കുമാരനല്ലൂർ ക്ഷേത്രം ഭരണാധികാരി കൈമാറും. തുടർന്ന് കരവഞ്ചിയും, ക്ഷേത്ര പ്രദിക്ഷണത്തോടും കൂടി ബ്രാഹ്മണിയമ്മയെ മാഞ്ഞൂർ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് കൊണ്ടുപോകും. 14ന് മാഞ്ഞൂർ കീഴൂട്ട് ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവം കുമാരനല്ലൂർ ക്ഷേത്രം വകയായിട്ടാണ് നടക്കുന്നത്.