പാമ്പാടി: കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യു ഉദ്ഘാടനം ചെയ്തു. കെ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി, സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി. ഗോപകുമാർ, പി.കെ മണിലാൽ, ഇ.എൻ ഹർഷകുമാർ, രഞ്ജു കെ.മാത്യു, എം.സി സ്‌കറിയ, എം.പി ഗോപാലകൃഷ്ണൻ നായർ, അഡ്വ.സണ്ണി പാമ്പാടി, കെ.ആർ ഗോപകുമാർ, കെ.എ ഏബ്രഹാം, ഒ.സി ജേക്കബ്, കെ.പി മാത്യു, കെ.ദേവകുമാർ, ശശീന്ദ്ര ബാബു, ശ്രീരാമചന്ദ്രൻ, മോഹനചന്ദ്രൻ, കാളികാവ് ശശികുമാർ, സുജാത രമണൻ എന്നിവർ പങ്കെടുത്തു. കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം ഡിസംബറിൽ പാമ്പാടിയിൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രക്ഷാധികാരിയായും ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ചെയർമാനായും കെ.ഡി പ്രകാശ് ജനറൽ കൺവീനറായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.