വെള്ളൂർ: വെള്ളൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എം.ഇ ഈപ്പൻ കോർ എപ്പിസ്‌കോപ്പാ മെമ്മോറിയൽ 22-ാമത് അഖില മലങ്കര പ്രസംഗമത്സരം 23ന് ഉച്ചക്കഴിഞ്ഞ് 2 മുതൽ 4 വരെ നടക്കും. ആത്മീകതയും ആധുനിക മാധ്യമങ്ങളുമാണ് വിഷയം. സമ്മാനദാനം നവംബർ 6ന് നടക്കും. 10നും 20നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർ അതാത് പള്ളികളിലെ വികാരിയുടെ സാക്ഷ്യപത്രവുമായി എത്തണം. 16ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9446673247, 8075123945.