വൈക്കം : നിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) തലയാഴം പുന്നപ്പൊഴി യൂണി​റ്റ് സമ്മേളനം താലൂക്ക് സെക്രട്ടറി കെ.ഡി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി.എൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. കെ.പ്രസന്നൻ ബുക്ക് വിതരണം നടത്തി. യൂണിയൻ പഞ്ചായത്ത് കമ്മി​റ്റി സെക്രട്ടറി കെ.എൻ ശിവൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി പി.ആർ രജനി, കെ.സി.ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.സി.പ്രസാദ് (പ്രസിഡന്റ്), ടി.എൻ.വിനോദ് കുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.