വൈക്കം: കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കലോത്സവം സിനിമസീരിയൽ താരം ഹാരിസ് മണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബെൻഷിലാൽ അധ്യക്ഷത വഹിച്ചു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പ്രദീപ്, വാർഡ് മെമ്പർ പോൾ തോമസ്, ഹെഡ്മാസ്റ്റർ പി.സി.ജിനൻ, പ്രിൻസിപ്പൽ എൻ.അനിത, പ്രോഗ്രാം കൺവീനർ ഷീല എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം രണ്ടുവേദികളിലായി കലാമത്സരങ്ങൾ നടന്നു.