വൈക്കം : ഫിഷറീസ് വകുപ്പിന്റെയും വൈക്കം നഗരസഭയുടെയും നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ മത്സ്യകൃഷി പദ്ധതി നടപ്പിലാക്കി. വൈക്കം നഗരസഭ 13ാം വാർഡിലെ പൂരക്കുളത്തിൽ 2000 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ, കൗൺസിലർ ആർ.സന്തോഷ്, ഫിഷറീസ് കോഡിനേറ്റർ ബീന ജോസഫ്, പ്രമോട്ടർമാരായ ബിൻസി മാത്യു, പ്രീജ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.