കോട്ടയം: യു.ഡി.എഫ് കോട്ടയം ജില്ലാ നേതൃയോഗം നാളെ 11ന് കോട്ടയം ഡി.സി.സി ഓഫീസിൽ ചേരും. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ, മാണി സി.കാപ്പൻ എം.എൽ.എ, മുൻ മന്ത്രി കെ സി ജോസഫ് , ജോയി എബ്രഹാം, യു.ഡി.എഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ കൺവീനർ ഫിൽസൺ മാത്യുവും ജില്ലാ സെക്രട്ടറി അസീസ് ബഡായിയും അറിയിച്ചു.