shaji

കോട്ടയം. ലഹരിക്കെതിരെ ബോധവത്കരണം നൽകുകയെന്ന ലക്ഷ്യത്തോടെ വാകത്താനം ചിന്നുഭവനിൽ പി.വി ഷാജി (53) ഇന്ന് 12 കിലോമീറ്ററോളം പിന്നോട്ട് ഓടും. വാകത്താനം പൊലീസി​ന്റെ ആഭിമുഖ്യത്തിൽ യോദ്ധാവ് ലഹരി വിരുദ്ധ പദ്ധതിയുടെ ഭാ​ഗമായാണ് പിന്നോട്ട് ഓട്ടം.

രാവിലെ 9.30ന് ഞാലിയാകുഴി എം.ജി.എം സ്കൂളിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ജോൺ ഫ്ലാ​ഗ് ഓഫ് ചെയ്യും. ചങ്ങനാശ്ശേരി സെൻട്രൽ ജം​ഗ്ഷനിൽ ഓട്ടം അവസാനിക്കും. 12 കിലോമീറ്റർ ഒരു മണിക്കൂർ കൊണ്ട് ഓടി തീർക്കാമെന്ന പ്രതീക്ഷയിലാണ് ഷാജി. കഴി‍ഞ്ഞ വർഷം കോട്ടയം മുതൽ ആലപ്പുഴ വരെ 50 കിലോമീറ്റർ പിന്നോട്ട് ഓടിയിട്ടുണ്ട്.