കുമരകം: പുരോഗമന കലാസാഹിത്യസംഘം കുമരകം മേഖലയുടെ നേതൃത്വത്തിൽ കുമരകം രാജപ്പൻ അനുസ്മരണ സമ്മേളനം നടന്നു. കുമരകം പുരോഗമന സാഹിത്യ കലാസംഘം പ്രസിഡന്റ് കെ.ജി ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ശിവദാസ് സ്വാഗതം ആശംസിച്ചു. ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം നിർവഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ആർ.പ്രസന്നൻ, വനിതാ സാഹിതി ജില്ലാ സെക്രട്ടറി ജലജ മണി എന്നിവർ സംസാരിച്ചു.