prds

കോട്ടയം. പി.ആർ.ഡി.എസ് സംഘടിപ്പിക്കുന്ന അടിമ വ്യാപാര നിരോധന വിളംബരത്തിന്റെ 168 മത് വാർഷികം 15 ന് കോട്ടയത്തും 16ന് ഇരവിപേരൂരിലും നടക്കും. 15 നു രാവിലെ 8ന് ഇരവിപേരൂരിൽ സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയുയർത്തും. 10ന് ഡി.സി ബുക്സ് ഹാളിൽ അടിമത്തവും ജാതിയും ജനാധിപത്യ പ്രതിരോധങ്ങളുടെ ചരിത്ര പ്രസക്തി എന്ന വിഷയത്തിൽ ശിൽപ്പശാല നടക്കും. 3ന് സാംസ്‌കാരിക ഘോഷയാത്ര. വൈകിട്ട് 5ന് പൊതു സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആദിയർദീപം മാസികയുടെ 60 ാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും.