കുമരകം:ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് കോട്ടയം ഗവ. മെഡിക്കൽ കോളേജുമായി ചേർന്ന് കോളേജ് ക്യാമ്പസിൽ രക്തദാനം സംഘടിപ്പിച്ചു. ബ്ലഡ് ബാങ്ക് എം.ഒ ഡോ.ചിത്ര ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൽ ഡോ.ജി.പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് ക്രൈറ്റിരിയ പ്രകാരം 41 ബ്ലഡ് യൂണിറ്റ് കളക്ഷനുകൾ ലഭിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ എസ്.സതീഷ് ചന്ദ്രൻ, പ്രൊഫ. റോഷില കെ.പവിത്രൻ എന്നിവർ നേതൃത്വം നൽകി.