ചങ്ങനാശേരി: എയർഫോഴ്‌സ് അസോസിയേഷൻ കേരളാ ഘടകത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് സമ്മേളനവും 90 ാമത് എയർഫോഴ്‌സ് വാർഷികാഘോഷവും കുടുംബസംഗവും 16ന് രാവിലെ 10ന് ചങ്ങനാശേരി എസ്.ബി കോളേജ് കല്ലറയ്ക്കൽ ഹാളിൽ വിവിധ പരിപാടികളോടെ നടക്കും. സംസ്ഥാന, ജില്ലാതല ഭാരവാഹികൾ പങ്കെടുക്കും. 80 വയസ് കഴിഞ്ഞ എയർവെറ്ററൻസിനെയും, വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച എയർ വെറ്ററൻസിനെയും, എം.ജി യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രി തലത്തിൽ രണ്ടാം റാങ്ക് നേടിയ വിദ്യാർത്ഥിയെയും ആദരിക്കും.