
കോട്ടയം. ആരോഗ്യ സർവകലാശാലയുടെ ഏഴാമത് ഇന്റർസോൺ കലോത്സവം 14,15,16 തീയതികളിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. 324 കോളേജുകളിൽ നിന്ന് നോർത്ത് , സൗത്ത് , സെൻട്രൽ സോണുകളിൽ വിജയികളായ 4000 ത്തോളം വിദ്യാർത്ഥികളാണ് ഇന്റർസോൺ കലോത്സവത്തിനെത്തുന്നത്. 10 വേദികളിലായി 96 മത്സരങ്ങൾ അരങ്ങേറും. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേലും, ചലച്ചിത്ര താരം സൗബിൻ ഷാഹിറും രോമാഞ്ചം സിനിമയിലെ അഭിനേതാക്കളും ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും. ആരോഗ്യ സർവകലാശാലയുടെ ലഹരി വിരുദ്ധ കാമ്പയിനിന്റെ ആരംഭവും ഇന്റർസോൺ കലോത്സവത്തോടൊപ്പം നടത്തുമെന്ന് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.