
കോട്ടയം. വിവിധ സംസ്ഥാനങ്ങളിലെ സംരംഭകരുടെ ഉത്പന്നങ്ങൾ ലഭ്യമാക്കി കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ 'സരസ് മേള' കോട്ടയത്ത് നടക്കും. ഡിസംബർ രണ്ടാം വാരം ആരംഭിക്കുന്ന മേളക്കുള്ള ലോഗോയും ടാഗ് ലൈനും തയാറാക്കാൻ അവസരം. മികച്ച ലോഗോക്കും, ടാഗ് ലൈനും സമ്മാനം നൽകും. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ നടക്കുന്ന മേളയ്ക്കായി സാംസ്‌കാരിക പാരമ്പര്യം, വനിതാ സംരംഭകരുടെ കൂട്ടായ്മ, ഭക്ഷണ വൈവിദ്ധ്യം, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ ഒത്തിണങ്ങിയുള്ള ലോഗോയും ടാഗ് ലൈനുമാണ് തയ്യാറാക്കേണ്ടത്. ഫോൺ: 04 81 23 020 49, 94 00 55 01 07