കോട്ടയം: എസ്.ബി കോളേജ് എം.ബി.എ വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് ബർക്ക്നോവ 14ന് നടക്കും. 10നു കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം ഫ്രഷ് ടു ഹോം സി.ഇ.ഓയും സഹസ്ഥാപകനുമായ മാത്യു ജോസഫ് ഉദ്ഘാടനം ചെയ്യും. നൂറോളം കോളേജുകളിൽ നിന്നായി അറുന്നൂറോളം വിദ്ദ്യാർത്ഥികളാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത്. ഒൻപത് ഇവന്റുകളിലായിട്ടാണ് മത്സരം. ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ്‌ ക്വിസ്, ഫോട്ടോഗ്രാഫി, സിൻക് ഡാൻസ് എന്നിവയാണ് പ്രധാന ഇനങ്ങൾ. രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.