കല്ലറ: ശ്രീശാരദ ക്ഷേത്രത്തിൽ ഡിസംബർ 25ന് നടക്കുന്ന സഹസ്രകലശത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പറവൂർ രാകേഷിന്റെ കാർമ്മികത്വത്തിൽ അവലോകനയോഗം ചേർന്നു. സഹസ്രകലശ ചടങ്ങിൽ ആയിരക്കണക്കിന് ഭക്തർ പങ്കാളികളാവും. സഹസ്രകലശത്തോടനുബന്ധിച്ചുള്ള കൂപ്പണുകളുടെ വിതരണോദ്ഘാടനം ശാഖ വൈസ് പ്രസിഡന്റ് ഡി.പ്രകാശന് കൂപ്പൺ നൽകി ക്ഷേത്രം തന്ത്രി നിർവഹിച്ചു. ചടങ്ങിൽ കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ, ശാഖ പ്രസിഡന്റ് പി.ഡി രേണുകൻ, സെക്രട്ടറി കെ.വി സുദർശനൻ എന്നിവർ പ്രസംഗിച്ചു.