ചങ്ങനാശേരി : തുരുത്തി പുന്നമൂട്ടിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് അഞ്ച് മാസമായിട്ടും തകരാർ പരിഹരിക്കാത്തതിൽ തുരുത്തി ഡെവലെപ്പ്‌മെന്റ് ആന്റ് കൾച്ചറൽ സൊസൈറ്റി പ്രതിഷേധിച്ചു. പുന്നമൂട് ഭാഗത്ത് റോഡ് അപകടങ്ങൾ നിത്യസംഭവമാണ്. ലൈറ്റ് തെളിയാത്തതിനാൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ഉൾപ്പെടെ ബുദ്ധിമുട്ട് നേരിടുന്നു. വാഴപ്പള്ളി പഞ്ചായത്ത് അധികൃതരെ നേരിൽ കണ്ട് പരിഹാരം നേടുന്നതിന് യോഗം തീരുമാനിച്ചു. പ്രതിഷേധ യോഗത്തിൽ ബിജോയ് പ്ലാത്താനം അദ്ധ്യക്ഷത വഹിച്ചു. ശശികുമാർ തത്തനപ്പള്ളി, ജോബി അറക്കൽ, കുഞ്ഞുമോൻ പുത്തൻപുര, അജയ് ജോസ് മരങ്ങാട്ട്, ജോർജ് ഇല്ലിപറമ്പിൽ, ബെന്നിച്ചൻ നയനാടപറമ്പിൽ എന്നിവർ പങ്കെടുത്തു.