തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ വനിതാസംഘം നേതൃയോഗം യൂണിയൻ സെക്രട്ടറി അഡ്വ:എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം സെക്രട്ടറി ധന്യാ പുരുഷോത്തമൻ സ്വാഗതം ആശംസിച്ചു. യൂണിയൻ കൗൺസിലർ കെ.എസ് അജീഷ് കുമാർ, വൈസ് പ്രസിഡന്റ് ബീനപ്രകാശ്, രാജി ദേവരാജൻ, ഓമന രാമകൃഷ്ണൻ, സലിജ അനിൽകുമാർ, വത്സ മോഹനൻ, ശ്രീകല സോമൻ, ആശ അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.