
കിടങ്ങൂർ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കിടങ്ങൂർ യൂണിറ്റ് കുടുംബമേള
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി.മാത്യു, സെക്രട്ടറി ടി.എൻ. ശ്രീധരൻ, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ശിവദാസൻ പിള്ള, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. സദാശിവൻ പിള്ള, ആർ. രാമചന്ദ്രൻ നായർ, കെ.പി. വിജയകുമാരി, കെ.എൻ സുകുമാരൻ നായർ, എം.കെ. രവി ദാസ്, ജയിംസ് എടവൂർ, റ്റി.ജെ. രാധമ്മ എന്നിവർ പ്രസംഗിച്ചു. പുരസ്‌കാര ജേതാക്കളായ ഷീല റാണി, ഗോപിക ഓമനക്കുട്ടൻ, മുതർന്ന അംഗങ്ങൾ എന്നിവരെ ആദരിച്ചു.