കൊല്ലപ്പള്ളി: എസ് എൻ.ഡി.പി യോഗം 1889 ാം നമ്പർ കൊല്ലപ്പളളി ശാഖയിലെ കുമാരനാശാൻ കുടുംബയൂണിറ്റ് വാർഷിക പൊതുയോഗം 16ന് രാവിലെ 10ന് കൊല്ലപ്പള്ളിൽ ഗോപിനാഥന്റെ വസതിയിൽ നടക്കും. ശാഖാ ചെയർമാൻ സി.റ്റി. രാജൻ രാമപുരം അദ്ധ്യക്ഷത വഹിക്കും. ശാഖാ കൺവീനർ ആത്മജൻ , കുടുബ യൂണിറ്റ് ചെയർമാൻ ശോഭാ രാജു , കുടുബ യൂണിറ്റ് കൺവീനർ വനജ ഗോപി , ശാഖാ വൈസ് ചെയർമാൻ ശോഭാ ബാബു, വനിതാസംഘം പ്രസിഡന്റ് പ്രസന്ന ഷിബു, വൈസ് പ്രസിഡന്റ് സംഗീത അരുൺ, സെക്രട്ടറി ലത സിബിഎന്നിവർ സംസാരിക്കും.