
കോട്ടയം. പി.ആർ.ഡി കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് നടപ്പാക്കുന്ന ഔട്ട്‌ഡോർ പബ്‌ളിസിറ്റി 'പ്രശ്‌നം പരിഹാരം' പരിപാടിയുടെ നടത്തിപ്പിനായി വിദഗ്ധരെയും സ്റ്റുഡിയോകളെയും എംപാനൽ ചെയ്യുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ വാർത്താ/വീഡിയോ/ എഡിറ്റിംഗ് പ്രവർത്തനങ്ങളിൽ പരിചയം ഉള്ളവർക്കു മുൻഗണന ലഭിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പബ്ലിസിറ്റി വീഡിയോകൾ തയാറാക്കണം. ഏതെങ്കിലും ജില്ലയ്ക്കു മാത്രമായോ ഒന്നിലധികം ജില്ലകൾക്കായോ താൽപര്യപത്രം സമർപ്പിക്കാം. 18 ഉച്ചകഴിഞ്ഞു മൂന്നുമണിവരെ കളക്‌ടറേറ്റിലെ ഐ ആൻഡ് പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ താൽപര്യപത്രം സമർപ്പിക്കാം. ഫോൺ: 0481 25 61 030