കോട്ടയം: അന്ധവിശ്വാസവും പ്രചാരണവും ആഭിചാര ക്രിയകളും നിരോധിച്ചുകൊണ്ട് നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ മാർച്ച് ഫോർ സയൻസ് കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 5ന് കോട്ടയം ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധസംഗമം നടക്കും. പ്രൊഫ.എ.പി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കൺവീനർ പി.എൻ തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കും. രാജഗോപാൽ വാകത്താനം, എൻ.ഡി ശിവൻ, പി.ജി ശശികുമാർ, സലീമാ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.