കോട്ടയം: ജില്ലാ ആർ.ടി ഓഫീസിലെ സെർവർ തകരാറായതിനെ തുടർന്ന് വിവിധ ആവശ്യത്തിനെത്തിയ ഉപഭോക്താക്കൾ ബുദ്ധിമുട്ടിലായി. ലൈസൻസ് പുതുക്കാനും, പിഴയൊടുക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്. ചിലർ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും സെർവർ സ്ലോ ആയതിനാൽ സേവനം ലഭിക്കാതെ മടങ്ങേണ്ടിവന്നു.