pakki-saji

കോട്ടയം. നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട വൈക്കം കോതനല്ലൂർ ചാമക്കാലാ ഇടച്ചാലിൽ സജി പൈലിയെ (പക്കി സജി - 40) കാപ്പാ നിയമപ്രകാരം തടങ്കലിൽ അടച്ചു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വർഷങ്ങളായി ജില്ലയിലെ കടുത്തുരുത്തി, കുറവിലങ്ങാട്, വൈക്കം, മേലുകാവ് സ്റ്റേഷനുകളിൽ വധശ്രമം, ആയുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതിയാണ്. മേലുകാവ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്രമണം നടത്തി വീടും വാഹനങ്ങളും തല്ലിത്തകർക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്ത കേസിൽ റിമാൻഡിൽ കഴിയവെയാണ് കരുതൽ തടങ്കലിലാക്കിയത്.