കല്ലറ: കല്ലറ ശ്രീശാരദാ വിലാസിനി യു.പി സ്‌കൂളിൽ എക്‌സൈസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ് നടന്നു.

എക്‌സൈസ് ഓഫീസർ ദീപേഷ് എ.എസ് ക്ലാസ് നയിച്ചു. സ്‌കൂൾ മാനേജർ പി ഡി രേണുകൻ, സ്‌കൂൾ ഹെഡ്മിസ്‌ട്രെസ് കെ.പി സീമ, കല്ലറ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി കെ.വി സുദർശനൻ, സ്‌കൂൾ എക്‌സിക്യൂട്ടീവ് ബാബുരാജ് ശ്രീശൈലം, പി.ടി.എ പ്രസിഡന്റ് കെ.എം ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ :കല്ലറ ശ്രീ ശാരദാ വിലാസിനി യു. പി. സ്‌കൂളിൽ ലഹരിക്കെതിരെ നടന്ന ബോധവത്ക്കരണ ക്ലാസ്