കോട്ടയം : ആർപ്പുക്കരയിൽ വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ച കേസിൽ കല്ലറ കാവിമറ്റം കോളനിയിൽ കിഴക്കേനീരൊഴുക്കിൽ വീട്ടിൽ അഭിജിത്ത് കുമാർ (25) നെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ മാന്നാനം ഷാപ്പുപടി ഭാഗത്തായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തിയ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് അറ​സ്റ്റ്. ഗാന്ധിനഗർ പൊലീസ് ഇൻസ്പെക്ടർ ഷിജി കെ, എസ്.ഐ വിദ്യ വി, മാർട്ടിൻ അലക്സ്, അരവിന്ദ്കുമാർ, എ.എസ്.ഐ സൂരജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.