എലിക്കുളം: രണ്ടാംമൈൽ ഓന്ത്കവല ഇരുമ്പുകുത്തി കവല റോഡിൽ മാലിന്യം തള്ളുന്നതായി പരാതി. റോഡിന് സമീപത്ത് ഇടവഴി പോലുള്ള ഭാഗത്താണ് മാലിന്യ കൂമ്പാരം. മാലിന്യം കിടക്കുന്നത് ഉയരംകൂടിയ പ്രദേശത്താണ്. അതുകൊണ്ട് തന്നെ മഴ പെയ്താൽ മലിനജലം റോഡിലേയ്ക്ക് പരന്നൊഴുകും. ഇത് സമീപത്തുള്ള ജലസ്രോതസുകളിലേയ്ക്കും ഒഴുകിയെത്തുന്നു.പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമാണ്. വഴിവിളക്കുകൾ ഇല്ലാത്തതും കാൽനടയാത്രക്കാരെ വലയ്ക്കുന്നു.