വാഴൂർ: കേരള കർഷകസംഘം സംസ്ഥാന സമ്മേളന ഫണ്ട് വാഴൂരിൽ സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഏരിയാ സെക്രട്ടറി അഡ്വ ബെജു കെ. ചെറിയാനിൽ നിന്ന് ഏറ്റുവാങ്ങി. വിവിധ മേഖലാ കമ്മിറ്റികളിൽ നിന്ന് സമാഹരിച്ച തുകയാണ് കൈമാറിയത്. കൊടുങ്ങൂർ നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കർഷകസംഘം നേതാക്കളായ വി.എസ് പത്മകുമാർ, പ്രൊഫ.എം.ടി ജോസഫ്, ടി.ആർ രഘുനാഥ്, ഗിരീഷ് എസ്.നായർ, വി.ജി ലാൽ, സുരേഷ് കളരിക്കൽ എന്നിവർ സംസാരിച്ചു.